കോഴിക്കോട്: വ്ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധിച്ചേക്കും. മറ്റ് സാങ്കേതിക തടസങ്ങളില്ലെങ്കില്‍ ശനിയാഴ്ച മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ആരംഭിക്കാനാണു തീരുമാനമെന്നു ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരത്തേ, റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആര്‍ഡിഒ പോലീസിന് അനുമതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫ്, അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിഭാഗത്തിനു കത്ത് കത്തുനല്‍കുകയും ചെയ്തു. ആത്മഹത്യയല്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.
വിദേശത്ത് നടന്ന മരണത്തിന്റെ അന്വേഷണം ഇവിടെ നടക്കുന്നുവെന്ന പ്രത്യേകത ഈ കേസിനുണ്ട്. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റിലേക്കു പോലീസ് നീങ്ങിയിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും ചോദ്യം ചെയ്യലടക്കമുള്ള നടപടിക്രമങ്ങളിലേക്കു കടക്കുക.മരണത്തില്‍ ദൂരുഹതയുണ്ടെന്നാണു ബന്ധുക്കള്‍ ഉറച്ചുവിശ്വസിക്കുന്നത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിട്ടും ദുബായില്‍ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവന്നതാണു വീട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. ഫോറന്‍സിക് പരിശോധന മാത്രമാണ് അവിടെ നടന്നിട്ടുള്ളത്. സ്വാധീനത്തിനു വഴങ്ങിയാണു ദുബായ് പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്താതിരുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പരാതി നല്കാന് ബന്ധുക്കള്‍ ആലോചിക്കുന്നുണ്ട്.
മരണത്തില്‍ ദൂരൂഹത ആരോപിച്ച റിഫയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണു റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തിനു ശേഷം അവരുടെ ഒരു ശബ്ദ സന്ദേശം പുറത്തു വന്നതോടെയാണു സംഭവത്തില്‍ വീണ്ടും ദുരൂഹത തലപൊക്കുന്നത്.