വാഴക്കുളം: വന്യമൃഗങ്ങളെ നാട്ടിലിറക്കി കർഷകരെയും പ്രദേശവാസികളെയും കുരുതി കൊടുക്കുന്ന സംസ്ഥാന സർക്കാർനയം അപലപനീയമാണെന്ന് ഇൻഫാം നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭമുള്‍പ്പെടെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ചേർന്ന ഇന്‍ഫാം സംസ്ഥാന നേതൃസമ്മേളനമാണ് സർക്കാർ നയത്തെ അപലപിച്ചകേന്ദ്ര സർക്കാരും ഇതര സംസ്ഥാനങ്ങളും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമം അനുകൂലമായില്ലെങ്കിൽ സംസ്ഥാനത്തെ കർഷകർ സംഘടിതരായി ഇതിനെതിരേ തിരിയേണ്ട സമയം അതിക്രമിച്ചതായും സമ്മേളനം അഭിപ്രായപ്പെട്ടു. കർഷക സംരക്ഷണത്തിനായി ക്രമാതീതമായി പെരുകുന്ന വന്യജീവികളെ നിർമാർജനം ചെയ്യണമെന്ന ഗാഡ്ഗിലിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയാറാകണം. വന്യജീവികൾക്കായി വിദേശ സാമ്പത്തിക ഏജൻസികളിൽ നിന്ന് വനം വകുപ്പ് സ്വീകരിക്കുന്ന സാമ്പത്തിക സഹായത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ഇൻഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. കെ.മൈതീൻ ഹാജി,ജോയി തെങ്ങും കുടിയിൽ, കെ.എസ് മാത്യു, ജോയി പള്ളി വാതുക്കൽ, റോയി വള്ളമറ്റം, സണ്ണി അരഞ്ഞാണി,ജോയി ചെറുകാട്ട്, ജയിംസ് പള്ളിക്കമ്യാലിൽ, വി.എം.ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.
സഭയുടെ ഇടവക ശുശ്രൂഷാരംഗത്ത് സമര്‍പ്പിതസേവനം ചെയ്ത് 75 വയസ് പൂര്‍ത്തിയാക്കിയ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളിയെ സംസ്ഥാന സമിതി ആദരിച്ചു.