നടി ദുർഗ കൃഷ്ണ വിവാഹിതയായി. ഗുരുവായൂർവച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. യുവനിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്.
നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹശേഷവും തുടർന്ന് അഭിനയിക്കുമെന്ന് ദുർഗ വെളിപ്പെടുത്തി. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളാണ് ദുർഗ്ഗ കൃഷ്ണയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.