+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ക്ഷ​നും ക‌​ട്ടും പ​റ​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ; വീ​ഡി​യോ കാ​ണാം

ബ​റോ​സ് സി​നി​മ​യു​ടെ ആ​ദ്യ​ദി​ന​ത്തി​ലെ ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ. ഷൂ​ട്ടിംഗ് ലൊ​ക്കേ​ഷ​നി​ലെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​ദേഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി
ആ​ക്ഷ​നും ക‌​ട്ടും പ​റ​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ; വീ​ഡി​യോ കാ​ണാം

ബ​റോ​സ് സി​നി​മ​യു​ടെ ആ​ദ്യ​ദി​ന​ത്തി​ലെ ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മോ​ഹ​ൻ​ലാ​ൽ. ഷൂ​ട്ടിംഗ് ലൊ​ക്കേ​ഷ​നി​ലെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​ദേഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പി​ന്നാ​ലെ വീ​ഡി​യോയും പു​റ​ത്തു​വി​ട്ടു. സം​വി​ധാ​ന​ത്തി​നൊ​പ്പം മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് നാ​യ​ക​ക​ഥാ​പാ​ത്ര​മാ​യ ബ​റോ​സി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം ചി​ത്രം തു​ട​ങ്ങാ​നാ​ണ് ആ​ദ്യ പ​ദ്ധ​തി​യി​ട്ട​തെ​ങ്കി​ലും കോ​വി​ഡ് കാ​ര​ണം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സി​നി​മ​യു​ടെ പ്രീ ​പ്രൊ​ഡ​ക്‌​ഷ​ൻ ടീ​മി​നൊ​പ്പം പൃ​ഥ്വി​രാ​ജും ന​വോ​ദ​യി​ൽ എ​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, പ്ര​താ​പ് പോ​ത്ത​ൻ എ​ന്നി​വ​ർ വേ​ഷ​മി​ടു​ന്നു​ണ്ട്.

ജി​ജോ പു​ന്നൂ​സി​ന്‍റെ ര​ച​ന​യി​ലാ​ണ് ബ​റോ​സ് ഒ​രു​ങ്ങു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം സ​ന്തോ​ഷ് ശി​വ​ൻ, ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.