+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​ടി​യോ​ടെ ക​ഴി​യു​ന്ന അ​ഞ്ജു; അ​ൻ​സി​ബ​യെ അ​ഭി​ന​ന്ദി​ച്ച് "സി​ങ്കം'

ദൃ​ശ്യം 2ലെ ​അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന പേ​ടി​യോ​ടെ ക​ഴി​യു​ന്ന ക​ഥാ​പാ​ത്ര​മാ​യു​ള്ള അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യ​ത്ത
പേ​ടി​യോ​ടെ ക​ഴി​യു​ന്ന അ​ഞ്ജു; അ​ൻ​സി​ബ​യെ അ​ഭി​ന​ന്ദി​ച്ച്

ദൃ​ശ്യം 2ലെ ​അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന പേ​ടി​യോ​ടെ ക​ഴി​യു​ന്ന ക​ഥാ​പാ​ത്ര​മാ​യു​ള്ള അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യ​ത്തെ​യാ​ണ് ഋ​ഷി​രാ​ജ് അ​ഭി​ന​ന്ദി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും ചി​രി​ക്കാ​ത്ത കാ​ര്യം ശ്ര​ദ്ധി​ച്ചോ എ​ന്നും ഋ​ഷി​രാ​ജ് ചോ​ദി​ക്കു​ന്നു. ഋ​ഷി​രാ​ജി​ന്‍റെ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​ൻ​സി​ബ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ത​നി​ക്ക് ഇ​ങ്ങ​നെ അ​ഭി​ന​ന്ദ​നം ല​ഭി​ക്കാ​ൻ കാ​ര​ണ​ക്കാ​രാ​യ ജീ​ത്തു ജോ​സ​ഫി​നും മോ​ഹ​ൻ​ലാ​ലി​നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​നും താ​രം ന​ന്ദി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​പ​സ്മാ​ര രോ​ഗി​യാ​യി​ട്ടു​ള്ള അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യം ഏ​റെ പ്ര​ശം​സ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. പ​ല ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചാ​ണ് താ​ൻ ആ ​ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് അ​ൻ​സി​ബ പ​റ​ഞ്ഞി​രു​ന്നു. ചി​ത്ര​ത്തി​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ജോ​ർ​ജ്ജു​കു​ട്ടി​യു​ടെ​യും മീ​ന അ​വ​ത​രി​പ്പി​ച്ച ആ​നി​യു​ടെ മൂ​ത്ത​മ​ക​ളാ​യ അ​ഞ്ജു​വെ​ന്ന ക​ഥ​പാ​ത്ര​ത്തെ​യാ​ണ് അ​ൻ​സി​ബ അ​വ​ത​രി​പ്പി​ച്ച​ത്.