പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിനെത്തിയ മഞ്ജു വാര്യരുടെ സ്റ്റൈലിഷ് എൻട്രി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. കറുത്ത സ്കര്‍ട്ടും വെളുത്ത ഷര്‍ട്ടുമണിഞ്ഞായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയത്. 21കാരിയായ മീനാക്ഷിയുടെ 18കാരിയായ അമ്മയെന്നായിരുന്നു ഒരാള്‍ ചിത്രത്തിന് കീഴില്‍ കമന്റിട്ടത്.
തലൈവി ഇത്തവണ രണ്ടും കല്‍പ്പിച്ചുള്ള വരവാണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ന്യൂജന്‍ പിള്ളേരൊക്കെ മാറിനിന്നോളൂ എന്നാണ് വേറൊരു കമന്റ്. നിരവധി ട്രോളുകളും ചിത്രത്തെ ചുറ്റിപറ്റി ഇറങ്ങിയിട്ടുണ്ട്. 15 വയസുള്ള ഈ കുട്ടിയാണോ 25 വർഷമായി അഭിനയിക്കുന്നതെന്നാണ് ഒരു ട്രോൾ. മഞ്ജുവാര്യർ കൊറിയൻ സിനിമയിൽ അഭിനയിക്കാൻ പോകുകയാണോയെന്നാണ് ചിലരുടെ ചോദ്യം. മഞ്ജു വാര്യരും ഫേസ്ബുക്കിലൂടെ തന്റെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.