എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ പുതിയ ചിത്രമായ കള കാണാൻ വന്നാൽ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകേണ്ടി വരുമെന്ന് നടന് ടൊവിനോ തോമസ്. സംഘട്ടന രംഗങ്ങള്‍ക്ക് സിനിമയില്‍ ഏറെ പ്രധാന്യമുണ്ട്. വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്തിനാല്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സംഘട്ടന രംഗങ്ങള്‍ക്കൊപ്പം ഇടപഴകല്‍ രംഗങ്ങളുമുണ്ടാവും.
എന്നാല്‍ പൂര്‍ണ്ണമായും കുടുംബകഥയാണ് ചിത്രം പറയുന്നത് വയലന്‍സ് സെക്സ് രംഗങ്ങളുണ്ടായിരിക്കും. എന്നാല്‍ ലൈംഗിക രംഗങ്ങളുടെ പേരിലല്ല എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും ടൊവിനോ വ്യക്തമാക്കി. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന 'കള' 25 നാണ് റിലീസ് ചെയ്യുന്നത്. ലാല്‍,ദിവ്യ പിള്ള, ആരിഷ്, മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.