തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയും പരിശോധനകളും പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ മടങ്ങിയെത്തും. ഇന്ന് അമേരിക്കയിൽനിന്നു തിരിക്കും. തനിയ്ക്ക് സുഖമാണെന്നും മുൻ നിശ്ചയിച്ച പ്രകാരം നാളെ മടങ്ങിയെത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ പറഞ്ഞു.
കഴിഞ്ഞ 14നു പുലർച്ചെയാണു തുടർചികിത്സയ്ക്കും വിദഗ്ധപരിശോധനകൾക്കുമായി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോയത്.
കഴിഞ്ഞ 14നു പുലർച്ചെയാണു തുടർചികിത്സയ്ക്കും വിദഗ്ധപരിശോധനകൾക്കുമായി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോയത്.