കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ പ്രതികളുടെ കുറ്റസമ്മതമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റപത്രം തയാറാക്കിയ എന്‍ഐഎയുടെ നടപടിക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളെ നിര്‍ബന്ധിച്ചും പീഡിപ്പിച്ചും തെളിവുകളുണ്ടാക്കുന്നതു നിയമപ്രകാരം അനുവദനീയമാണെങ്കില്‍ കഷ്ടപ്പെട്ടുള്ള അന്വേഷണവും തുടര്‍ന്നുള്ള സുദീര്‍ഘമായ സാക്ഷിവിസ്താരവും രേഖകളുടെ പരിശോധനയുമൊക്കെ പിന്നെന്തിനാണെന്നു ഹൈക്കോടതി ചോദിച്ചു.
അന്വേഷണം വേണ്ടെന്നു വന്നാല്‍ പുറത്തിറങ്ങി അന്വേഷണം നടത്താതെ കുറ്റക്കാരുടെ കണ്ണില്‍ മുളകു തേച്ചു കേസ് തെളിയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അതു സഹായമാകുമെന്ന് ക്രിമിനല്‍ നിയമചരിത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിലെ വാചകം ഉദ്ധരിച്ച് വിധിന്യായത്തില്‍ പറയുന്നു. നാലുവര്‍ഷം കഴിഞ്ഞ് അന്വേഷണം ഏറ്റെടുക്കേണ്ടി വന്ന എന്‍ഐഎയുടെ സ്ഥിതി മനസിലാകും. അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചില്ലെന്നതു പറയാതിരിക്കാനാവില്ല. സത്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുളകിനെ ആശ്രയിച്ചോയെന്നു പറയാന്‍ ഒരുമ്പെടുന്നില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.
ഇരട്ടസ്ഫോടനം നടന്നു നാലു വര്‍ഷത്തോളം അന്വേഷണ സംഘം ഇരുട്ടില്‍ തപ്പിയെന്നും, മറ്റൊരു സ്ഫോടനക്കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിം നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതികളെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന മൊഴികള്‍ മറ്റൊന്നും നോക്കാതെ രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും തെളിവുനിയമത്തിനു വിരുദ്ധമായി പ്രതികളുടെ മൊഴികള്‍ പോലും രേഖപ്പെടുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി.