കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പഠനരംഗത്തുണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പര്‍ പാറ്റേണില്‍ മാറ്റം വരുത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ ചോദ്യപേപ്പര്‍ തയാറാക്കുന്നെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ആകെയുള്ള പാഠഭാഗങ്ങളില്‍ 60 ശതമാനം ഭാഗം ഫോക്കസ് ഏരിയയാക്കി നിശ്ചയിക്കാനും ചോദ്യപേപ്പറിലെ 70 ശതമാനം ചോദ്യങ്ങളും ഈ ഭാഗത്തുനിന്നു മതിയെന്നും വ്യക്തമാക്കി കഴിഞ്ഞ ഡിസംബര്‍ 16നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.50 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ചോയ്സായി അധികം നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചോദ്യപേപ്പര്‍ തയാറാക്കുന്ന ശിലപ്ശാല കഴിഞ്ഞതോടെ ഇതൊന്നും പാലിക്കാതെയാണ് ചോദ്യപേപ്പര്‍ പാറ്റേണ്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമായെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പാറ്റേണ്‍ പുനര്‍നിര്‍ണയിക്കണം, സര്‍ക്കാര്‍ ഉത്തരവു പാലിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കണം എന്നിവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
ഞാറയ്ക്കല്‍ ഗവ. വൊക്കഷണല് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഡെന്നി വര്‍ഗീസ്, ഗോപാലകൃഷ്ണന് എന്നിവര്‍ നല്കിയ ഹര്‍ജി ജസ്റ്റീസ് മുരളീ പുരുഷോത്തമന് ഫെബ്രുവരി നാലിനു വീണ്ടും പരിഗണിക്കും.