തിരുവനന്തപുരം: സ്തുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർ അർഹരായി.
ഐജി സി. നാഗരാജു , എസ്പിമാരായ ബി.കൃഷ്ണകുമാർ, ആർ. ജയശങ്കർ, ഡിവൈഎസ്പിമാരായ കെ.എച്ച്.മുഹമ്മദ് കബീർ റാവുത്തർ, കെ.ആർ.വേണുഗോപാലൻ, എം.കെ. ഗോപാലകൃഷ്ണൻ, ഡപ്യൂട്ടി കമൻഡാന്റ് ടി.പി.ശ്യാംസുന്ദർ, സബ് ഇൻസ്പെക്ടർ സാജൻ കെ.ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ എൽ. ശശികുമാർ,എ.കെ. ഷീബ എന്നിവർക്കാണു രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്.
ഐജി നാഗരാജു കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ്. സിബിഐയിൽ ഡിഐജിയായി ജോലി ചെയ്യവേ ബാങ്കിംഗ് മേഖലയിലെ വിവിധ സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് തെളിയിച്ചു. പോലീസ് ആസ്ഥാനത്തെ ഡിഐജി ആയിരുന്നു. ബി.കൃഷ്ണകുമാർ ഇന്റേണൽ സെക്യൂരിറ്റി എസ്പി ആണ്. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്തെ എക്സ്ട്രിമിസ്റ്റ് സെല്ലിൽ ഡിവൈഎസ്പി ആയി പ്രവർത്തിച്ചിട്ടുണ്ട്. വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ സതേണ്‍ റേഞ്ച് എസ്പിയാണ് ജയശങ്കർ.
ഇടുക്കി അഡീഷണൽ എസ്പിയായ കെ.എച്ച്.മുഹമ്മദ് കബീർ റാവുത്തർ പാലക്കാട്, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നു. വിജിലൻസ്, നാർക്കോട്ടിക് സെൽ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും പ്രവർത്തിച്ചു.
കെ.ആർ.വേണുഗോപാലൻ നിലവിൽ കൊച്ചിൻ ഷിപ്പ്യാർഡിൽ ഡപ്യുട്ടേഷനിൽ വിജിലൻസ് ഓഫീസറായി ജോലിനോക്കുന്നു. എറണാകുളം വിജലൻസ് സ്പെഷൽസെല്ലിൽ ഡിവൈഎസ്പി ആയി ജോലി നോക്കിയിട്ടുണ്ട്. തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് ഗോപാലകൃഷ്ണൻ. പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലും ഡിവൈഎസ്പി ആയി ജോലി നോക്കി.
കെഎപി നാലാം ബറ്റാലിയനിൽ ഡെപ്യൂട്ടി കമാന്‍ഡന്റാണ് ടി.പി.ശ്യാംസുന്ദർ. കൂടാതെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡപ്യൂട്ടി കമാന്‍ഡന്റിന്റെ അധികച്ചുമതലയും വഹിക്കുന്നു. സബ് ഇൻസ്പെക്ടറായ സാജൻ കെ.ജോർജ് നിലവിൽ എറണാകുളം റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. ഏഴു വർഷം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ കൊച്ചി യൂണിറ്റിൽ ജോലി നോക്കിയിട്ടുണ്ട്.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ശശികുമാർ തിരുവനന്തപുരം വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്നു. പുതുക്കാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് ഷീബ.