തൃശൂർ: കലാ - സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ 2021ലെ നവനീതം കലാ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഭാരത് കലാഭാസ്കർ, പുതുതലമുറയിൽനിന്നും ഈ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ഭാരത് കലാരത്ന എന്നീ അവാർഡുകളാണ് നൽകുന്നതെന്നു നവനീതം ഡയറക്ടർ ബൽരാജ് സോണി അറിയിച്ചു.
ഭാരത് കലാഭാസ്കർ പുരസ്കാരം പ്രശസ്ത ഒഡീസി നർത്തകി സുജാത മൊഹാപാത്രയ്ക്കാണ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഭാരത് കലാരത്ന പുരസ്കാരം കുച്ചിപ്പുടി കലാകാരിയും മലയാളിയുമായ ശ്രീലക്ഷ്മി ഗോവർധനു നൽകും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവനീതം ഡാൻസ് ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.