കൊച്ചി: കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതു ചോദ്യം ചെയ്യുന്ന ഹര്‍ജി ഒരു ലക്ഷം രൂപ പിഴ ചുമത്തി സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരെ ഹര്‍ജിക്കാരനായ കടുത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ നല്കിയ അപ്പീലും ഹൈക്കോടതി തള്ളി.
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതു പരസ്യമായി കാണാന്‍ കഴിയില്ലെന്നും വാക്സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നല്കാന് പ്രധാനമന്ത്രിക്കു അവകാശമുണ്ടെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് വ്യക്തമാക്കി അപ്പീല്‍ തള്ളിയത്. വിധിന്യായം പുറത്തു വന്നിട്ടില്ലാത്തതില്‍ ഹര്‍ജിക്കാരനു സിംഗിള്‍ ബെഞ്ച് ചുമത്തിയ പിഴ ഒഴിവാക്കിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.