തിരുവനന്തപുരം: ലോകായുക്തയിൽനിന്നു കനത്ത തിരിച്ചടിയുണ്ടാകുമെന്നു ഭയന്നാണ് സർക്കാർ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്നനടപടിയിൽ നിന്നു സർക്കാർ അടിയന്തരമായി പിന്മാറണം.
സർക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ-റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്കു പരാതി കിട്ടിയിട്ടുണ്ട്. ഇതിൽ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സർക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.