എടത്വ: ബാസ്കറ്റ് ബോൾ താരവും പരിശീലകനും നാഷ്ണൽ റഫറിയും അധ്യാപകനും അന്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയുമായിരുന്ന ഫാ. മാത്യു ചെത്തിക്കളം സിഎംഐ (സിബിച്ചൻ-57) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചന്പക്കുളം ഗാഗുൽത്താ ആശ്രമ ദേവാലയത്തിൽ. പച്ച-ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പരേതരായ മത്തായി മാത്യു- ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്.
ചന്പക്കുളം എസ്എച്ച്, പുളിങ്കുന്ന് സെന്റ് ജോസഫ്, തിരുവനന്തപുരം ക്രൈസ്റ്റ് സ്കൂൾ എന്നിവടങ്ങളിൽ അധ്യാപകനായും ചന്പക്കുളം പോരുക്കര ബിഎഡ് കോളജ് മാനേജരായും കൂത്രപ്പള്ളി സെന്റ് മേരീസ്, ചന്പക്കുളം ഗാഗുൽത്താ ആശ്രമം, പുളിങ്കുന്ന് സെന്റ് ജോസഫ്, ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകൾ, വിവിധ സണ്‍ഡേ സ്കൂളുകളിൽ ഡയറക്ടർ എന്നീനിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓൾ ഇന്ത്യാ ബാസ്കറ്റ് ബോൾ റഫറിയും പരിശീലകനും ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. 12 വർഷം കേരളാ ബാസ്കറ്റ്ബോൾ അസോസിയേഷൻ നോമിനിയായിട്ടുണ്ട്.
നിരവധി അന്തരാഷ്ട്ര താരങ്ങളെ രാജ്യത്തിനു നൽകുവാൻ അച്ചന്റെ പരിശിലനഫലമായി സാധിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു മരണം. സഹോദരങ്ങൾ: വത്സമ്മ, ബേബിച്ചൻ, ജോയിച്ചൻ, തങ്കച്ചൻ, ഡയിസമ്മ, ബിന്നിച്ചൻ.