തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ. സർക്കാർ സ്കൂളിൽ 14,756 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 7,377 സീറ്റുകളും അണ്-എയ്ഡഡ് സ്കൂളുകളിൽ 24,695 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു.
2020- 21ൽ 3,68,305 വിദ്യാർഥികളായിരുന്നു പ്ലസ് വണ്‍ പ്രവേശനം നേടിയത്. ഈ വർഷം 16,948 പേർ കൂടുതലായി പ്ലസ് വണ്‍ പ്രവേശനം നേടി. മാർജിനിൽ സീറ്റ് വർധനവിലൂടെ സർക്കാർ സ്കൂളുകളിൽ 30,043 പേരും എയ്ഡഡ് സ്കൂളുകളിൽ 24,291 പേരും ഉൾപ്പെടെ 54,334 പേർക്ക് പ്രവേശനം അനുവദിച്ചു. കൂടാതെ അധികമായി അനുവദിച്ച 79 താൽക്കാലിക ബാച്ചുകളിലെ 5,105 സീറ്റുകളിൽ ആകെ 4,561 വിദ്യാർഥികൾ പ്രവേശനം നേടി.