തിരുവനന്തപുരം: റേഷൻ കടകൾ അനുവദിക്കുമ്പോൾ നാലു ശതമാനം തൊഴിൽ സംവരണം കണക്കാക്കി വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കുകൂടി ലൈസൻസ് അനുവദിക്കുന്നതിനുള്ള ഉത്തരവു പുറപ്പെടുവിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സർക്കാരിനു ശിപാർശ നൽകി.