തിരുവനന്തപുരം: കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ കോർപറേഷൻ ചെയർമാനായി ജോർജ് കുട്ടി ആഗസ്തി ചുമതലയേറ്റു. കേരള കോൺഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. കോവിഡ് കാലഘട്ടത്തിൽ വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, സംസ്ഥാനത്തെ കിൻഫ്രയുടെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജോർജ്കുട്ടി ആഗസ്തി പറഞ്ഞു.