കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക് കത്തീഡ്രലിലും മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മരിയന്‍ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും.
ഇന്നു മുതല്‍ 31 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുനാള്‍ നടത്തുക.ഇന്ന് വൈകുന്നേരം 5.30ന് കത്തീഡ്രല്‍ വികാരിയും ആര്‍ച്ച് പ്രീസ്റ്റുമായ ഫാ. വര്‍ഗീസ് പരിന്തിരിക്കൽ സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ തിരുനാളിന് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന. നാളെ രാവിലെ 6.30നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന. വൈകുന്നേരം 5.30ന് കത്തീഡ്രലില്‍നിന്നും പുത്തനങ്ങാടി ചുറ്റി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയപള്ളിയിൽ കൊടിയേറ്റ്. 27 മുതല്‍ 31 വരെ രാവിലെ 5.30നും ഏഴിനും ഒന്‍പതിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം 4.30നും 6.45നും വിശുദ്ധ കുര്‍ബാന.
30ന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും 31ന് വൈകുന്നേരം 4.30ന് ബിഷപ് മാർ മാത്യു അറയ്ക്കലും വിശുദ്ധ കുർബാന അർപ്പിക്കും. 31ന് വൈകുന്നേരം ആറിന് തിരുസ്വരൂപങ്ങള്‍ വാഹനത്തില്‍ വഹിച്ചുകൊണ്ട് പട്ടണപ്രദക്ഷിണം നടത്തും.