തിരുവനന്തപുരം: അനാവശ്യമായി ഉമ്മൻ ചാണ്ടിയെയും കുടുംബാംഗങ്ങളെയും ആക്ഷേപിച്ചവർക്കുള്ള താക്കീതാണു കോടതി വിധിയെന്നു കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു ജനകീയ മുഖ്യമന്ത്രിക്കെതിരേ നട്ടാൽ കുരുക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച സിപിഎമ്മും നേതാക്കളും മാന്യതയുണ്ടെങ്കിൽ പരസ്യമായി മാപ്പു പറയണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.