തിരുവനന്തപുരം: എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു.
പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യുജി 2021 മാനദണ്ഡ പ്രകാരം എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം 29 ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമാണ്. ഫെബ്രുവരി രണ്ടിന് വൈകുന്നേരം അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതായ തുക ഓണ്‍ലൈൻ മുഖാന്തിരമോ കേരളത്തിലെഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയതിനുശേഷം ഫെബ്രുവരി മൂന്നു മുതൽ ഏഴിന് വൈകുന്നേരം നാലിനകം അതത് കോളജുകളിൽ ഹാജരായി പ്രവേശനം നേടണം.
എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷൻ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. പുതുതായി കോളജുകൾ ഉൾപ്പെടുത്താത്ത പക്ഷം തുടർന്നുള്ള ഘട്ടങ്ങളിൽ കോഴ്സിന് പുതുതായി ഓപ്ഷൻ നൽകാൻ അനുവദിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ചിട്ട് നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാക്കുന്നതും കൂടാതെ പ്രസ്തുത വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കുന്നതുമല്ല.
അലോട്ട്മെന്റുകൾ ലഭിച്ചാൽ പ്രവേശനം നേടുകയും പഠനം തുടരുകയും ചെയ്യും എന്നുറപ്പുള്ള കോളജുകളിലേക്കും കോഴ്സുകളിലേക്കും മാത്രം ഓപ്ഷനുകൾ നൽകാൻ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റുകളിൽ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാർഥികൾക്കും ഓണ്‍ലൈനായി ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്.
എന്നാൽ, ഈ വിദ്യാർഥികൾ 28 ന് ഉച്ചകഴിഞ്ഞു മൂന്നിനു മമ്പായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാത്ത പക്ഷം അവരുടെ ഓപ്ഷനുകൾ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. വിശദവിവരങ്ങഠൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.