തിരുവനന്തപുരം: കോവിഡ് രൂക്ഷ വ്യാപന പശ്ചാത്തലത്തിൽ അടിയന്തര ഘട്ടങ്ങളിൽ ഒഴികെ വാഹന പരിശോധന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പോലീസ് അസോസിയേഷൻ സംസ്ഥാന പോലീസ് മേധാവിക്കു നിവേദനം നൽകി. പോലീസുകാരിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബദൽ ക്രമീകരണം അനിവാര്യമാണ്. 1500- ഓളം പോലീസുകാർക്ക് കോവിഡ് രോഗബാധയുണ്ടായി.
പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഓണ്‍ലൈനായി നൽകാൻ കൂടുതൽ ക്രമീകരണം ഒരുക്കണം. അവശ്യഘട്ടങ്ങളിൽ ഒഴികെ നേരിട്ടു പരാതി നൽകുന്ന സംവിധാനം ഒഴിവാക്കണം. ഗർഭിണികളെയും ഗുരുതര രോഗബാധിതരെയും ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.