കൊച്ചി: സംസ്ഥാനത്ത് 2012നു ശേഷം ആരംഭിച്ച സര്‍ക്കാര്‍, പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഇനി ഓണറേറിയം ലഭിക്കില്ല. സ്കൂളുകളുടെ ഭാഗമായി പിടിഎകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പ്രീ സ്കൂളുകള്‍ നിയമപരമായി അംഗീകാരമുള്ളതല്ലെന്ന വിദഗ്ധ സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണു സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാര്‍ സ്കൂളുകളോടനുബന്ധിച്ചുള്ള പ്രീ പ്രൈമറികളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം പുതുക്കി നല്‍കണമെന്നു നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
പ്രീപ്രൈമറി വിഭാഗത്തിനു പൊതുനയം വേണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായി 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്ന സ്കൂള്‍ പ്രായത്തിനു മുമ്പു കുട്ടികള്‍ക്കു പോഷണവും പരിചരണവും പ്രീസ്കൂള്‍ വിദ്യാഭ്യാസവും നല്കുന്നതിനു വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ ഐസിഡിഎസ് പദ്ധതികളും അങ്കണവാടികളും പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്നു മുതല്‍ ആറു വരെ പ്രായക്കാര്‍ക്ക് സംസ്ഥാനത്തു 33,115 അങ്കണവാടികള്‍ ഉള്ള സാഹചര്യത്തില്‍ സ്കൂളുകളോ ചേര്‍ന്നു പ്രീ സ്കൂളുകള്‍ ഇനി പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നയം.
സ്വതന്ത്രമായ പ്രീ സ്കൂളിംഗ് അന്തരീക്ഷം ഒരുക്കുന്നതിന് കുട്ടികള്‍ക്ക് യൂണിഫോം വേണ്ടെന്ന കമ്മിറ്റി ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി റഹിന ഹരിദാസ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്തു വര്‍ഷത്തിലധികം സേവനകാലമുള്ള പ്രീ സ്കൂള്‍ അധ്യാപകര്‍ക്ക് 12,500 രൂപയും മറ്റുള്ളവര്‍ക്ക് 12,000 രൂപയുമാണ് ഓണറേറിയം ലഭിച്ചിരുന്നത്. ആയമാര്‍ക്ക് യഥാക്രമം 7,500, 7,000 രൂപയാണു വേതനം. പുതിയ സാഹചര്യത്തില്‍ 2012നു ശേഷം നിയമനം നേടിയ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഇനി വേതനം നല്കാന് സ്കൂള്‍ പിടിഎകള്‍ മറ്റു വഴികള്‍ തേടേണ്ടിവരും.
കെല്‍ട്രോണ്‍ പ്രീ പ്രൈമറി കോഴ്സിനും തിരിച്ചടി
കൊച്ചി: പ്രീ പ്രൈമറി അധ്യാപക നിയമനത്തിനു കെല്‍ട്രോണ്‍ നടത്തുന്ന കോഴ്സ് പരിഗണിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനം.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) തയാറാക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി അധ്യാപക പരിശീലന സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരമുള്ളത്. കെല്‍ട്രോണ്‍ ഉള്‍പ്പടെ 341 സ്ഥാപനങ്ങള്‍ ഈ മാനദണ്ഡമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നു എസ്സിഇആര്ടിയും കണ്ടെത്തിയിരുന്നു.
സിജോ പൈനാടത്ത്