തിരുവനന്തപുരം: ഓഫീസുകളിൽ തീപിടിത്തമുണ്ടായി സുപ്രധാന ഫയലുകൾ കത്തിനശിക്കാതിരിക്കാൻ ഓരോ ഫയലും ഡിജിറ്റലായും സൂക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആഭ്യന്തര വകുപ്പ് നിർദേശം. ഡിജിറ്റൽ ഫയലുകളുടെ പകർപ്പ് മറ്റൊരു ഓഫീസിൽ കൂടി സൂക്ഷിക്കാൻ സംവിധാനം ഒരുക്കണം. ഫയലുകൾ പെട്ടെന്നു തീ പിടിക്കാത്ത തരത്തിലുള്ള അലമാരയിലാകണം സൂക്ഷിക്കേണ്ടത്.
എല്ലാ ജീവനക്കാർക്കും പ്രാഥമിക അഗ്നിരക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകണം. പ്രധാനപ്പെട്ട എല്ലാ ഓഫിസുകളിലും നൈറ്റ് വാച്ച്മാൻ തസ്തികയിലുള്ളവർ രാത്രികാലങ്ങളിൽ ജോലി നോക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിൽ അടക്കം തീപിടിത്തമുണ്ടായി സുപ്രധാന ഫയലുകൾ കത്തി നശിച്ചതിനെ തുടർന്നാണ് ഓഫിസുകളിലെ അഗ്നിബാധ ഒഴിവാക്കാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് സുരക്ഷാ മുൻകരുതൽ നിർദേശം പുറപ്പെടുവിച്ചത്.
സുപ്രധാന ഫയലുകൾ സൂക്ഷിക്കുന്ന റെക്കോർഡ്സ് റൂമിൽ ബാങ്ക് മാതൃകയിൽ ഓട്ടോമാറ്റിക് ഡിറ്റക്ഷൻ സംവിധാനം ഉപയോഗിച്ചു സമീപത്തെ ഫയർ സ്റ്റേഷനുകളിൽ കോൾ ലഭ്യമാകുന്ന വിധത്തിൽ ഹോട്ട് ലൈൻ സംവിധാനം സ്ഥാപിക്കണം. റെക്കോർഡ്സ് റൂമിലെ വയറിംഗുകൾ മുറിക്കു പുറത്തു വൈദ്യുതി വിച്ഛേദിക്കാൻ സാധിക്കുന്ന വിധത്തിൽ സ്ഥാപിക്കണം.
ബാങ്ക് ലോക്കർ മാതൃകയിൽ മുറിയ്ക്കകത്ത് പ്രവേശിക്കുന്പോൾ പ്രവർത്തിക്കുന്ന വിധത്തിൽ വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും ഉത്തരവിലുണ്ട്.