തിരുവനന്തപുരം: അടുത്ത ഓണ്‍ലൈൻ മന്ത്രിസഭായോഗം വ്യാഴാഴ്ചയിലേക്കു മാറ്റി. പതിവു മന്ത്രിസഭായോഗം ചേരുന്ന ബുധനാഴ്ച റിപ്പബ്ലിക് ദിന അവധിയായതിനാലാണു മന്ത്രിസഭാ യോഗം വ്യാഴാഴ്ചയാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മന്ത്രിസഭയിൽ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ആഴ്ചയിലേതു പോലെ രാവിലെ 9.30 ന് ആണു യോഗം നിശ്ചയിച്ചിരിക്കുന്നത്.അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി 29ന് മടങ്ങിയെത്തുമെന്നാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. യാത്രാ പരിപാടിയിൽ എന്തെങ്കിലും മാറ്റം വരുത്തിയതായി ഇതുവരെ അറിയിച്ചിട്ടില്ല.