കൊച്ചി: ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റായി ആര്. ചന്ദ്രശേഖരനെ എതിരില്ലാതെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് ചന്ദ്രശേഖരന് ഈ പദവിയിലെത്തുന്നത്. സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ വി.ആര്. ജഗന്നാഥനാണ് ചന്ദ്രശേഖരന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. 2007ലാണ് ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റായി ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് 2012ലും 2016ലും നടന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.