+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഷപ് ഫ്രാങ്കോ കേസ്: അപ്പീൽ നല്കുന്നതിനു നിയമോപദേശം

കോ​​ട്ട​​യം: ക​​ന്യാ​​സ്ത്രീ​​യെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന കേ​​സി​​ൽ ബി​​ഷ​​പ് ഡോ. ​ഫ്രാ​​ങ്കോ മു​ള​യ്ക്ക​ലിനെ കുറ്റവിമുക്തനാക്കിയ കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി​​യു​​ടെ വി​​ധി​​ക്ക്
ബിഷപ് ഫ്രാങ്കോ കേസ്: അപ്പീൽ നല്കുന്നതിനു നിയമോപദേശം
കോ​​ട്ട​​യം: ക​​ന്യാ​​സ്ത്രീ​​യെ പീ​​ഡി​​പ്പി​​ച്ചെ​​ന്ന കേ​​സി​​ൽ ബി​​ഷ​​പ് ഡോ. ​ഫ്രാ​​ങ്കോ മു​ള​യ്ക്ക​ലിനെ കുറ്റവിമുക്തനാക്കിയ കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി​​യു​​ടെ വി​​ധി​​ക്ക് എ​​തി​​രേ അ​​പ്പീ​​ൽ ന​​ൽ​​കു​​ന്ന​​തി​​നാ​​യി സ്പെ​​ഷ​​ൽ പ്രോ​​സി​​ക്യൂ​​ട്ട​​ർ ജി​​തേ​​ഷ് ജെ. ​​ബാ​​ബു ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു നി​​യ​​മോ​​പ​​ദേ​​ശം ന​​ൽ​​കി.

പോ​​ലീ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ട പ്ര​​കാ​​ര​​മാ​​ണ് നി​​യ​​മോ​​പ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. അ​​ഡീ​​ഷ​​ണ​​ൽ എ​​സ്പി സു​​രേ​​ഷ് കു​​മാ​​റി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഡി. ​​ശി​​ല്പ​​യ്ക്കാ​​ണു റി​​പ്പോ​​ർ​​ട്ട് കൈ​​മാ​​റി​​യ​​ത്. നി​​യ​​മോ​​പ​​ദേ​​ശം സം​​സ്ഥാ​​ന പോ​​ലീ​​സ് ആ​​സ്ഥാ​​നം മു​​ഖേ​​ന സ​​ർ​​ക്കാ​​രി​​നു കൈ​​മാ​​റി. സ​​ർ​​ക്കാ​​രി​​ൽനി​​ന്ന് അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്ക് അ​​ഡ്വ​​ക്കേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫീ​​സ് മു​​ഖേ​​ന ഹൈ​​ക്കോ​​ട​​തി​യി​ൽ അ​​പ്പീ​​ൽ ന​​ൽ​​കും.