തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്തിനാൽ കണക്ഷൻ വിച്ഛേദിക്കുമെന്നു പറഞ്ഞു കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ചും മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചും പണം തട്ടുന്നതു വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി സൈബർ പോലീസ്.
കെഎസ്ഇബി ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഉപയോക്താക്കളെ വിളിച്ചും സോഷ്യൽ മീഡിയ അടക്കമുള്ളവ വഴി സന്ദേശങ്ങൾ അയച്ചും ബിൽ പേമെന്റിനായി കസ്റ്റമർ കെയർ നന്പറും മൊബൈൽ ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യിച്ചുമാണു പണം തട്ടുന്നത്.
ടീം വ്യൂവർ ആപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് ഒടിപി നന്പർ കരസ്ഥമാക്കി അക്കൗണ്ടിലെ പണം തട്ടുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.