തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനു കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വി.എസിനെ പരിചരിക്കുന്ന നഴ്സിനു കോവിഡ് പോസിറ്റീവായതിനെത്തുടർന്നാണ് അദ്ദേഹവും പരിശോധന നടത്തിയത്. വി.എസിന്റെ ആരോഗ്യം തൃപ്തികരമാണെന്നു ഡോക്ടമാർ അറിയിച്ചു.