കണ്ണൂര്‍: കണ്ണൂരില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കെ-റെയില്‍ വിശദീകരണ യോഗത്തില്‍ സംഘര്‍ഷം. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ 11ന് ആരംഭിച്ച കെ-റെയില്‍ ജനസമക്ഷം പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്.
മന്ത്രി എം.വി. ഗോവിന്ദന് പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ഹാളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു. ഇതിനിടെ ജയ്ഹിന്ദ് ചാനൽ റിപ്പോർട്ടർ ധനിത്തിനും പരിക്കേറ്റു. സംഘർഷം തുടങ്ങിയശേഷമാണ് പോലീസ് സ്ഥലത്തെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, വിനിൽ, റനിൽ മതുക്കോത്ത്, യഹിയ പള്ളിപ്രം, മനേഷ് കൊറ്റാളി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കോവിഡ് ഭീതിയില്‍ നിയന്ത്രണം ശക്തമാക്കിയ ഘട്ടത്തിൽ ഇരുനൂറോളം പൗരപ്രമുഖരെ ഔദ്യോഗികമായി ക്ഷണിച്ച് സര്‍ക്കാര്‍ ഇന്നലെ കണ്ണൂരില്‍ പരിപാടി സംഘടിപ്പിച്ചത് പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
വിവാഹത്തിനും മരണാനന്തര കര്‍മങ്ങള്‍ക്കും കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയാണ് പരിപാടി നടന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ടിപിആര്‍ 20ല്‍ കൂടുതലുള്ള ജില്ലകളില്‍ പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 30ന് മുകളിലാണ് കണ്ണൂരിലെ ടിപിആര്‍.