തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) വെർച്വൽ തൊഴിൽ മേളയുടെ ഒന്നാം സീസൺ ഇന്നു മുതൽ 27 വരെ നടക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന മേളയിൽ പതിനായിരത്തിലധികം തൊഴിൽ അവസരങ്ങളാണുള്ളത്. കേരള നോളജ് ഇക്കണോമി മിഷന്റെ www.knowledge mission.kerala.gov.in ൽ രജിസ്റ്റർ ചെയ്തു ജോബ് ഫെയറിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയാം.