പ്രീതി സിന്റയുടെ കയ്യിൽ ചുന്പിച്ച റിതേഷിനെ പഞ്ഞിക്കിട്ട് ജനീലിയ ഡിസൂസ. പ്രീതിയുടെ കൈയിൽ ചുംബിക്കുന്ന റിതേഷിനെ അസൂയയോടെ നോക്കുന്ന ജനീലിയയുടെ വീഡിയോയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആ വീഡിയോക്ക് പിന്നാലെ എന്താണ് സംഭവിച്ചത് എന്ന് അറിയേണ്ടേ എന്നു ചോദിച്ച് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ജനീലിയ. ഭാര്യയും ഭർത്താവും തകർത്ത് അഭിനയിച്ചുവെന്നാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്.