കൊച്ചി: അമിതവേഗത്തിലോടിച്ച ബൈക്കിടിച്ച് ഒരാള്‍ മരിച്ച കേസില്‍ പ്രതിയായ യുവാവിന് ആറുമാസം വാഹനങ്ങള്‍ ഓടിക്കരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ചാവക്കാട് പുന്നയൂര്‍ക്കുളം സ്വദേശിയായ അന്‍ഷിഫ് അഷറഫിനാണ് (20) മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാക്കണം. ആറുമാസത്തേക്ക് അന്ഷിഫിനെ വാഹനം ഓടിക്കാന്‍ അനുവദിക്കരുതെന്നും ഇയാള്‍ ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശിച്ചു.
കഴിഞ്ഞ ജനുവരി ഒന്നിന് രാവിലെ അന്‍ഷിഫ് ഓടിച്ചിരുന്ന ബൈക്ക് ചാവക്കാട് ഒരു സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്.