അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ ഏഴിന് വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. 24, 25 തീയതികളിലാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ.
നാളെ രാവിലെ 7.30ന് വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം മദ്ബഹയിൽനിന്നു പുറത്തെടുത്ത് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടർന്ന് തിരുസ്വരൂപവും സംവഹിച്ച് ചെറിയപള്ളിയിലേക്കു പ്രദക്ഷിണം.
നാളെ മുതൽ 24ന് രാത്രി വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. നാളെ മുതൽ 23 വരെ ദേശക്കഴുന്ന് നടക്കും. 24ന് വൈകുന്നേരം 5.45ന് വലിയപള്ളിയിൽനിന്ന് നഗരപ്രദക്ഷിണം ആരംഭിക്കും. രാത്രി എട്ടിന് ചെറിയപള്ളിക്കു മുന്നിൽ പ്രദക്ഷിണ സംഗമം. 9.30ന് വലിയപള്ളിയിൽ പ്രദക്ഷിണം സമാപിക്കും.
25ന് രാവിലെ 10.30ന് തിരുനാൾ റാസ. വൈകുന്നേരം 5.30ന് തിരുനാൾ പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ തിരുനാൾ സമാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തിരുനാൾ നടത്തുന്നത്. കോവിഡിന്റെ സാഹചര്യത്തിൽ കലാപരിപാടികളും വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്.