വർക്കല: നഴ്സിംഗ് ഓഫീസർ കോവിഡ് ബാധിച്ചു മരിച്ചു. വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിത (52) യാണു കോവിഡ് ബാധിച്ചു മരിച്ചത്.
കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇവർക്ക് പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രാത്രി മരണം സംഭവിച്ചിരിക്കാം എന്നാണു പ്രാഥമിക നിഗമനം. താലൂക്കാശുപത്രിയിൽ ജോലി ചെയ്തു വരുന്നതിനിടെയാണു കല്ലറയിൽ പുതുതായി തുടങ്ങിയ സിഎഫ്എൽടിസിയിൽ സരിതയ്ക്കു ഡ്യൂട്ടി ലഭിച്ചതും അങ്ങോട്ടു മാറിയതും.