തിരുവനന്തപുരം: ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് കോവിഡ് പശ്ചാത്തലത്തിൽ ’വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി ഉത്തരവാകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സർക്കാരിന് ശിപാർശ നൽകി.