ചങ്ങനാശേരി: കേരളത്തിലെ മികച്ച കലാലയ അധ്യാപകർക്കുള്ള ബർക്കുമാൻസ് അവാർഡിന് നോമിനേഷൻ ക്ഷണിക്കുന്നു. 25001 രൂപയും പ്രശംസാപത്രവും സ്മാരകഫലകവും അടങ്ങിയ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് ചങ്ങനാശേരി എസ്ബി കോളജിന്റെ കുവൈറ്റിലുള്ള പൂർവവിദ്യാർഥി സംഘടനയാണ്.
കേരളത്തിലെ സർവകലാശാലകളുടെ കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളജിലെ അധ്യാപകരെയാണ് അവാർഡിന് പരിഗണയ്ക്കുന്നത്.
കേരളത്തിൽ 14 വർഷത്തെ അധ്യാപനപരിചയം ഉണ്ടായിരിക്കണം.അധ്യാപനത്തിലെ മികവ്, അക്കാദമിക് നേട്ടങ്ങൾ, കലാലയത്തിലുംസമൂഹത്തിലുമുള്ള പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകുന്നത്.
അധ്യാപകർക്ക് നേരിട്ടും നോമിനേഷൻ മുഖേനയും പേരുകൾ നൽകാവുന്നതാണ്. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർ അതിനു ശേഷമുള്ള നേട്ടങ്ങൾ മാത്രം അറിയിച്ചാൽ മതി. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും കോളേജ് വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 14 ഫെബ്രുവരി 2022 . അപേക്ഷ അയക്കേണ്ട വിലാസം ഡോ. സിബി ജോസഫ് കെ , സെക്രട്ടറി , ബെർക്കുമാൻസ് അവാർഡ് കമ്മിറ്റി, എസ്ബി കോളേജ് ചങ്ങനാശേരി. ഫോണ്: 9447249214.