കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ഗിരി മധുസൂദന റാവു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
ജീവനക്കാരി ആവശ്യപ്പെട്ട 20 ലക്ഷം നല്‍കാത്തതിനു പകപോക്കാനായി തനിക്കെതിരേ കള്ളക്കേസ് നല്‍കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ഗിരി മധുസൂദന റാവു ജനുവരി നാലിന് തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ജീവനക്കാരിയുടെ ആരോപണം. പരാതിയെത്തുടര്‍ന്ന് ഗിരി മധുസൂദന റാവുവിനെ അദാനി ഗ്രൂപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
പരാതിക്കാരിയുമായി ജനുവരി 14 വരെ മാന്യമായ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന് വാട്ട്സ് അപ്പ് ചാറ്റുകളില്‍നിന്ന് വ്യക്തമാണെന്നു ഹര്‍ജിയില്‍ പറയുന്നു. 15നാണ് ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയത്.