കൊച്ചി: കെ- റെയില്‍ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളെല്ലാം ശരിവയ്ക്കുന്നതാണ് ഡിപിആര്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ആകെ ദൂരത്തിന്റെ 62 ശതമാനവും എംബാങ്ക്മെന്റ് ആയിരിക്കുമെന്നാണ് ഡിപിആറില്‍ പറയുന്നത്. അതായത് 292 കിലോമീറ്ററല്ല, 328 കിലോമീറ്റര്‍ ദൂരത്തിലാണ് എംബാങ്ക്മെന്റ് ഉയരുന്നത്. പ്രളയ നിരപ്പിനെക്കാള്‍ ഒരു മീറ്റര്‍ മുതല്‍ എട്ടു മീറ്റര്‍ വരെ 40 അടിയോളം ഉയരത്തിലാണ് എംബാങ്ക്മെന്റ് നിര്‍മിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ പാതയ്ക്ക് ഇരുവശവും മതില്കെട്ടുമെന്നു പ്രതിപക്ഷം പറഞ്ഞപ്പോള്‍, മതിലല്ല വേലിയാണ് കെട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. 200 കിലോമീറ്ററോളം ദൂരത്തില്‍ ഇരുവശവും മതില് കെട്ടുമെന്നു തന്നെയാണ് ഡിപിആറില്‍ പറയുന്നത്.