കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്റെ സെക്രട്ടറിയായി നിയുക്ത തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. സീറോ മലബാര്‍ സഭയുടെ 30-ാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സിനഡ് സെക്രട്ടറിയായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്കാണ് മാര്‍ പാംപ്ലാനി നിയമിതനായത്. ഈ സിനഡില്‍ തന്നെയാണ് തലശേരി ആര്‍ച്ച്ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയെ സിനഡ് തെരഞ്ഞെടുത്തത്. അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മാര്‍ പാംപ്ലാനി 2017 നവംബര്‍ എട്ടു മുതല്‍ തലശേരി അതിരൂപതയുടെ സഹായമെത്രാനാണ്.