തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന സിപിഎം സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പോലീസ് ആസ്ഥാനത്തെ അറിയിപ്പിൽ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേർക്കെതിരെ കേസ് എടുത്തുവെന്നാണ്. ഇതിൽ ഏറെ കേസുകളും മാസ്ക്ക് വയ്ക്കാത്തതിനാലാണ്. ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സർക്കാർ സാധാരണക്കാരിൽ നിന്നും പിഴയായി ഈടാക്കുന്നത്.
എന്നാൽ പരസ്യമായി സിപിഎം സമ്മേളനങ്ങളിൽ നിയമം ലംഘിക്കുന്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നത്. സാധാരണക്കാരായ ജനങ്ങൾക്കൊരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും. പാർട്ടി സമ്മേളനങ്ങളിലെ നിയമലംഘനത്തിനു പോലീസ് മുഖംനോക്കാതെ നടപടി എടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.