കൊച്ചി: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള സ്പൈസസ് ബോര്‍ഡില്‍ താഴെപ്പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. കെമിസ്ട്രിയിലും മൈക്രോ ബയോളജിയിലും ട്രെയിനി അനലിസ്റ്റുകള്‍. യോഗ്യത: കെമിസ്ട്രിയിലോ മൈക്രോബയോളജിയിലോ ബിരുദം. സ്റ്റൈപ്പന്‍ഡ് ആദ്യ വര്‍ഷം പ്രതിമാസം 17,000 രൂപയും രണ്ടാം വര്‍ഷം 18,000 രൂപയും. പ്രായപരിധി 25 വയസ്. 2. സാമ്പിള്‍ റെസീപ്റ്റ് ഡെസ്ക് ട്രെയിനി. യോഗ്യത: ബിരുദം. സ്റ്റൈപ്പന്‍ഡ് മാസം 17,000 രൂപ. പ്രായപരിധി 25 വയസ്.
രണ്ടു തസ്തികകളിലേക്കും ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. കരാർ കാലാവധി രണ്ടു വർഷമാണ്. നാളെയാണ് ഓണ്‍ലൈന്‍ പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianspices.com സന്ദര്‍ശിക്കുക.
രണ്ടു തസ്തികകളിലേക്കും ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം. കരാർ കാലാവധി രണ്ടു വർഷമാണ്. നാളെയാണ് ഓണ്‍ലൈന്‍ പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianspices.com സന്ദര്‍ശിക്കുക.