മാവേലിക്കര: പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു ഒന്നരവയസുകാരൻ മരിച്ചു. മാവേലിക്കര പുതിയകാവ് നടയുടെ തെക്കതിൽ അഖിലിന്റെയും വീണയുടെയും മകൻ അദ്രിത് അഖിൽ (കാശിഒന്നര) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു നാലോടെ കൊറ്റാർകാവ് പ്ലാവിളചിറയിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിലായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.