കൊച്ചി: തലശേരി അതിരൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും നിയമിതരായി.
ഈ മാസം ഏഴു മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയൻ സമയം ഉച്ചയ്ക്കു12നു വത്തിക്കാനിലും ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടും പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും നിയുക്ത പിതാക്കന്മാരെ പൊന്നാട അണിയിച്ചും ബൊക്കെ നല്‍കിയും അനുമോദിച്ചു.
തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് യഥാക്രമം മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കൽ എന്നിവർ നിയമിതരായത്. നിയുക്ത പിതാക്കന്മാരുടെ സ്ഥാനാരോഹണ തീയതി പിന്നീടു തീരുമാനിക്കും.
കൂടുതൽ വാർത്തകളും
ചിത്രങ്ങളും പേജ് 02