കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ.വി. റസലി(60)നെ കോട്ടയത്തു ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. വി.എൻ. വാസവൻ നിയമസഭാംഗമായതോടെയാണു കഴിഞ്ഞ മാർച്ചിൽ റസൽ ജില്ലാ സെക്രട്ടറിയായത്. റസൽ തുടരാൻ ജില്ലാ സമ്മേളനം തീരുമാനിക്കുകയായിരുന്നു. 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തി 38 അംഗ ജില്ലാ കമ്മിറ്റിയെയും ഒരു വനിത ഉൾപ്പെടെ മൂന്നു പുതുമുഖങ്ങളെ ഉൾപ്പെടുത്തി 10 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
12 വർഷമായി ജില്ലാ സെക്രട്ടേറിയെറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലുമുള്ള റസൽ സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗമാണ്. 2000ൽ ജില്ലാ പഞ്ചായത്തംഗമായിരുന്നു . ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റാണ്. ചങ്ങനാശേരി പെരുന്പനച്ചി ആഞ്ഞിലിമൂട്ടിൽ എ.കെ. വാസപ്പന്റെയും പി. ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകൾ: ചാരുലത.