തിരുവനന്തപുരം: കുഞ്ചൻ നന്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2021 ലെ മഹാകവി കുഞ്ചൻ നന്പ്യാർ അവാർഡ് പ്രശസ്ത നോവലിസ്റ്റ് പെരുന്പടവം ശ്രീധരനു സമ്മാനിക്കും. 25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.