കോട്ടയം: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെൻഷൻസ് കോടതി വിധിക്കെതിരേ അപ്പീൽ സാധ്യത തേടി പോലീസ്. 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകും. ആറുമാസംവരെ അപ്പീൽ കാലയളവുണ്ട്.
മഠത്തിന് ഇപ്പോൾ ആവശ്യമായ സുരക്ഷയുണ്ടെന്നും ജില്ലാ പോലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ. ബാബുവിനോട് നിയമോപദേശം തേടിയിട്ടുണ്ട്. തുടർന്ന് അഡ്വക്കറ്റ് ജനറലിൽനിന്നു നിയമോപദേശം തേടിയശേഷം സർക്കാർ അപ്പീൽ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.