തിരുവനന്തപുരം: ഇടുക്കിയിൽ ധീരജിനെ കുത്തിയത് ആരാണെന്നു കണ്ടില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ പോലും പറയുന്ന സാഹചര്യത്തിൽ കേസിൽ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ യൂത്ത് കോണ്ഗ്രസ് നേതാവ് നിഖിൽ പൈലി ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
കേസിലെ ആറു പ്രതികളിൽ അഞ്ചു പേരും നിരപരാധികളാണ്. ഈ സമയം അവിടെ ഉണ്ടായിരുന്നവരെയല്ല പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. നിഖിൽ പൈലി മാത്രമാണു സംഭവസ്ഥലത്തുണ്ടായിരുന്നത്. എന്നാൽ, നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് കണ്ടവർ ആരുമില്ല.
എസ്എഫ്ഐക്കാർ ആക്രമിക്കുന്ന കെഎസ്യു പ്രവർത്തകർക്കു സംരക്ഷണം ഒരുക്കാനാണു കോളജിനു പുറത്തു നിഖിൽ പൈലിയും സുഹൃത്തുക്കളും എത്തിയത്. എന്നാൽ, നാൽപതോളം വരുന്ന എസ്എഫ്ഐക്കാർ ഇവരെ അടിച്ചോടിച്ചു. ചിതറിയോടിയ നിഖിൽ പൈലിയെ 350 മീറ്ററോളം പിന്തുടർന്നു.
വീണ നിഖിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലാണ് ധീരജിനു കുത്തേറ്റത്. എസ്എഫ്ഐക്കാരാണു കുത്തിയതെന്നു താൻ ഇപ്പോൾ പറയുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി സുധാകരൻ പറഞ്ഞു.
കെ-റെയിൽ: "കല്ലുപിഴുതെറിയാൻ തുടങ്ങിയിട്ടേയുള്ളൂ'
തിരുവനന്തപുരം: ജനങ്ങൾക്കു വേണ്ടാത്ത കെ-റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനായി സ്ഥാപിക്കുന്ന സർവേക്കല്ലുകൾ പിഴുതെറിയാനുള്ള നടപടി കോണ്ഗ്രസ് തുടങ്ങിയിട്ടേയുള്ളുവെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കെ-റെയിൽ കല്ലുകൾ പിഴുതെറിയുന്ന നടപടി അവസാനിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു കെ. സുധാകരൻ.