മിനിസ്ക്രീനിലെ തിരക്കേറിയ നായികമാരിലൊരാളാണ് ചന്ദ്ര ലക്ഷ്മൺ. തന്റെ വിവാഹം കഴിഞ്ഞതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോടു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ഇതുവരെ വിവാഹം കഴിക്കാത്ത താന്‍ വിവാഹം കഴിച്ചെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ ആണെന്നുമാണ് പലരും പറഞ്ഞു നടക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ കണ്ടു താനും വീട്ടുകാരും ഏറെ ചിരിച്ചിരുന്നുവെന്നും ചന്ദ്ര പറഞ്ഞു.
"ഇതുവരെ വിവാഹം കഴിക്കാത്തതിന് കാരണം പ്രേമ നൈരാശ്യം ഒന്നുമല്ല. ഞാന്‍ നിരവധി പേരെ പ്രണയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായ അവരൊക്കെ കാമുകന്മാര് ആയപ്പോള്‍ പ്രണയം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന സാഹചര്യം വന്നപ്പോള്‍ കൈകൊടുത്ത് പിരിയുകയായിരുന്നു.' -ചന്ദ്ര ലക്ഷ്മണ് പറയുന്നു.