നയൻ താരയും കുഞ്ചാക്കോ ബോബനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് നിഴൽ. തന്റെ സൗഹൃദത്തിൽ നിന്നുണ്ടായ ചിത്രമാണ് നിഴൽ എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അപ്പു എൻ. ഭട്ടതിരി.
താന്‍ സൗഹൃദത്തില്‍ വിശ്വസിക്കുന്ന ഒരാളാണെന്നും നിഴല്‍ സൗഹൃദത്തില്‍ നിന്നുണ്ടായതാണെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നുമാണ് സംവിധായകൻ പറഞ്ഞത്.
"ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവരും എന്റെ സുഹൃത്തുക്കളാണ്. തിരക്കഥാകൃത്ത് സഞ്ജീവേട്ടന് എന്റെ കുടുംബ സുഹൃത്താണ്. തീവണ്ടിയുടെ സംവിധായകനായ ഫെല്ലിനി. ടി.പി സെക്കന്‍ഡ് ഷോയില്‍ അസോസിയേറ്റായിരുന്നു. ഞാനതില്‍ അസിസ്റ്റന്റും. കാമറാമാന് ദീപക്കുമായി പന്ത്രണ്ട് വര്‍ഷത്തിലേറെയായുള്ള സൗഹൃദമുണ്ട്. എഡിറ്റര്‍ അരുണ്‍ സ്കൂളില്‍ എന്റെ സഹപാഠിയായിരുന്നു..'- അപ്പു എന്‍. ഭട്ടതിരി പറയുന്നു.